Home LATEST NEWS malyalam പുതിയ വാർത്ത യു എ ഇയില്‍ കുടുങ്ങിപ്പോയവര്‍ ജൂലൈ ഒമ്പതിന് മുമ്പ് രാജ്യം വിടണമെന്ന് ഐ സി പി;...

യു എ ഇയില്‍ കുടുങ്ങിപ്പോയവര്‍ ജൂലൈ ഒമ്പതിന് മുമ്പ് രാജ്യം വിടണമെന്ന് ഐ സി പി; ഇളവ് സന്ദര്‍ശക വിസക്കാര്‍ക്ക് മാത്രം

3
0

Source :- SIRAJLIVE NEWS

ദുബൈ | മേഖലയിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട് യു എ ഇയില്‍ കുടുങ്ങിപ്പോയ സന്ദര്‍ശക വിസക്കാര്‍ ജൂലൈ ഒമ്പതിനകം രാജ്യം വിടുകയോ അല്ലെങ്കില്‍ വിസ പുതുക്കി താമസം നിയമവിധേയമാക്കുകയോ ചെയ്യണം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐ സി പി) എന്നിവയാണ് ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്രാ ടിക്കറ്റുമായി നേരിട്ട് വിമാനത്താവളങ്ങളില്‍ എത്തിയാല്‍ യാതൊരുവിധ പിഴയും കൂടാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി യാത്ര ചെയ്യാവുന്നതാണ്.

വ്യോമാതിര്‍ത്തി അടച്ചിടലും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതും കാരണം വിസാ കാലാവധി കഴിഞ്ഞിട്ടും യാത്ര ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ഓവര്‍സ്റ്റേ പിഴകളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് ജൂണ്‍ പത്ത് മുതലാണ് യു എ ഇ ഈ ഇളവ് അനുവദിച്ചത്. ജൂലൈ ഒമ്പത് വരെ പ്രഖ്യാപിച്ച 30 ദിവസത്തെ ഈ ഗ്രേസ് പിരീഡ്, നിലവില്‍ ലഭ്യമായ പ്രത്യേക സാഹചര്യങ്ങള്‍ അവസാനിച്ച പശ്ചാത്തലത്തിലുള്ള അന്തിമ അവസരമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

ഈ ഓവര്‍സ്റ്റേ പിഴ ഇളവിന്റെ പ്രയോജനം സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് മാത്രമായിരിക്കും ലഭ്യമാകുക.നിരവധി ആളുകള്‍ ഇതിനകം തന്നെ രാജ്യം വിട്ടുപോയിട്ടുണ്ട്. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്ക് ഈ സമയപരിധിക്കുള്ളില്‍ പുതിയ വിസ നടപടികളിലേക്ക് മാറാം. എന്നാല്‍ മറ്റ് രീതിയിലുള്ള അനധികൃത താമസക്കാര്‍ക്ക് ഈ ഇളവ് ബാധകമല്ലെന്നും അവര്‍ പിഴ നല്‍കേണ്ടി വരുമെന്നും ഐ സി പി വ്യക്തമാക്കി. റെസിഡന്‍സ് വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്തവര്‍ക്ക് അവരുടെ വിസ വിഭാഗത്തെയും തൊഴിലിനെയും ആശ്രയിച്ചായിരിക്കും സാധാരണഗതിയിലുള്ള പിഴ ഈടാക്കുക.

അതേസമയം, നിലവില്‍ പുതിയ പദവി ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ ഇമിഗ്രേഷന്‍ മാര്‍ഗങ്ങളിലൂടെ താമസം ക്രമപ്പെടുത്താം. ഇത് അവസാനത്തെ അവസരമാണെന്നും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Content Highlights:
The UAE Federal Authority for Identity and Citizenship, Customs and Port Security has issued a crucial update for stranded visitors. Individuals currently in the country on visit visas must leave the nation before the July 9 deadline. This specific relaxation applies strictly to visitor visa holders.