Home LATEST NEWS malyalam പുതിയ വാർത്ത ദ്രാവിഡ കക്ഷികള്‍ ഒരുമിക്കുന്നു; തമിഴ് രാഷ്ട്രീയത്തില്‍ പുതിയ നീക്കം

ദ്രാവിഡ കക്ഷികള്‍ ഒരുമിക്കുന്നു; തമിഴ് രാഷ്ട്രീയത്തില്‍ പുതിയ നീക്കം

4
0

Source :- SIRAJLIVE NEWS

ചെന്നൈ | തമിഴ്‌നാട്ടിലെപുതിയ രാഷ്ട്രീയ സാഹചര്യം നേരിടുന്നതിനും ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിനും ഡി എം കെ യും എ ഐ എഡി എം കെയും മുന്നണി രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നു. പിളര്‍പ്പിനു ശേഷം സി പി എം- സി പി ഐ കക്ഷികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന മാതൃകയില്‍ സഖ്യമുണ്ടാക്കുന്ന കാര്യമാണ് ദ്രാവിഡ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയ്യുടെ ടി വി കെ ഉണ്ടാക്കിയ വന്‍ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത് ഒരേ പ്ലാറ്റ്‌ഫോമിലേക്കു വരുന്ന കാര്യമാണ് ദ്രാവിഡ പാര്‍ട്ടികളുടെയും പരിഗണനയില്‍ ഉള്ളത്. ഇരുപാര്‍ട്ടികളും ഒരേ ദ്രാവിഡ പ്രത്യയശാസ്ത്രം പങ്കിടുന്നവരാണെന്നും ഡി എം കെ വിട്ടുപോയവരാണ് എ ഐ എ ഡി എം കെയിലുള്ളതെന്നും ഡി എം കെ സംഘടനാ സെക്രട്ടറി ആര്‍ എസ് ഭാരതി ചൂണ്ടിക്കാട്ടി. സി പി എമ്മും സി പി ഐയും പല കാര്യങ്ങളിലും ഒരുമിച്ച് നില്‍ക്കുന്നത് മാതൃകയാക്കാമെന്നും ഭാരതി ചൂണ്ടിക്കാട്ടി.

തമിഴ്നാട് രാഷ്ട്രീയത്തില്‍ ഉടന്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ സഖ്യം സംബന്ധിച്ച് നിലവില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നുമാണു ഭാരതി പറയുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശത്രുക്കളെയും മിത്രങ്ങളെയും കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്നു. പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നതോടെ വൈക്കോയുടെ നേതൃത്വത്തിലുള്ള എം ഡി എം കെ നിലവിലെ സഖ്യം വിട്ടേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Content Highlights:
DMK and AIADMK are considering a historic alliance in Tamil Nadu to counter the rise of Vijay’s TVK party. DMK leader RS Bharathi suggested a coalition similar to the CPI-CPM model based on shared Dravidian ideology. The potential political shift might also lead to Vaiko’s MDMK leaving the current alliance.