Home LATEST NEWS malyalam പുതിയ വാർത്ത വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും കരിമണൽ ഖനന നിർദേശവും പിൻവലിക്കണം: മുഖ്യമന്ത്രിക്ക് കത്ത് അയച്ച്‌...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും കരിമണൽ ഖനന നിർദേശവും പിൻവലിക്കണം: മുഖ്യമന്ത്രിക്ക് കത്ത് അയച്ച്‌ വി എം സുധീരന്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| വീര്യം കുറഞ്ഞ  മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചതില്‍ തിരുത്തല്‍ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് സുധീരന്‍ കത്തയച്ചു. ബജറ്റിലെ ഈ നിര്‍ദേശങ്ങള്‍ മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതും തീരദേശ ജനതയുടെ ജീവിതത്തിന് വന്‍ ആഘാതം സൃഷ്ടിക്കുന്നതുമാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.

യുഡിഎഫ് പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഈ നടപടികളിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. കരളത്തില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം അതിഗുരുതരമായ വിപത്തായി മാറിയിരിക്കുന്ന സാഹചര്യത്തില്‍, ലഹരിമുക്തമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുമെന്നായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

എന്നാല്‍ ഇതിന് വിരുദ്ധമായി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റില്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോടുള്ള വാഗ്ദാന ലംഘനമായി മാറിയ ഈ നിര്‍ദേശവുമായി ഒരുകാരണവശാലും മുന്നോട്ടുപോകരുതന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

Content Highlights:
Senior Congress leader VM Sudheeran wrote to Chief Minister VD Satheesan demanding a rollback of budget proposals regarding low-alcohol beverages and private investment in mineral sand mining. He criticized these measures as a violation of the UDF manifesto. Sudheeran noted they would promote liquor consumption and harm coastal communities.