Home LATEST NEWS malyalam പുതിയ വാർത്ത നീറ്റ് പുനഃപരീക്ഷയിലും ആള്‍മാറാട്ടം; പരീക്ഷ എഴുതിയ ഒന്‍പത് പേര്‍ അറസ്റ്റില്‍

നീറ്റ് പുനഃപരീക്ഷയിലും ആള്‍മാറാട്ടം; പരീക്ഷ എഴുതിയ ഒന്‍പത് പേര്‍ അറസ്റ്റില്‍

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | നീറ്റ് പുനഃപരീക്ഷയിലും ആള്‍മാറാട്ടം. ബീഹാറില്‍ യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ ഒന്‍പത് പേര്‍ അറസ്റ്റിലായി. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തു.
യു പിയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിയില്‍ നിന്ന് സിംകാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.

ഈ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്തു പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ നിന്ന് സിം കാര്‍ഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തി. ബല്ലിയ സ്വദേശി പ്രിന്‍സ് ദുബെ ആണ് കസ്റ്റഡിയിലായത്. അതേസമയം, പരീക്ഷ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എന്‍ ടി എ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.

Content Highlights:
Nine individuals were arrested in Lakhisarai, Bihar for impersonating real students in the NEET re-examination. In Uttar Pradesh, a candidate named Prince Dubey was caught with a hidden SIM card and an old question paper. NTA has started the evaluation process to declare results by month-end.