Home LATEST NEWS malyalam പുതിയ വാർത്ത കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ബൈക്ക് ഇടിച്ച് കയറി...

കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ബൈക്ക് ഇടിച്ച് കയറി അപകടം; രണ്ട് യുവാക്കാള്‍ മരിച്ചു

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മലയം സ്വദേശി അജിന്‍, സനുഷ് എന്നിവരാണ് മരിച്ചത്. കാട്ടാക്കട പൊട്ടന്‍കാവില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

കാട്ടാക്കടയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീണു. യുവാക്കളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: Two youths named Ajin and Sanush from Malayam died in a tragic road accident at Pottankavu in Kattakkada, Thiruvananthapuram. Their motorcycle collided with a KSRTC bus heading towards the Medical College, causing them to fall underneath the vehicle. They were rushed to the hospital but succumbed to their injuries.