Home LATEST NEWS malyalam പുതിയ വാർത്ത ഇരട്ട ഗോളുമായി റൊണാള്‍ഡോയുടെ തിരിച്ചുവരവ്; ഉസ്‌ബെക്കിസ്ഥാനെതിരെ പോര്‍ച്ചുഗല്‍ 5-0

ഇരട്ട ഗോളുമായി റൊണാള്‍ഡോയുടെ തിരിച്ചുവരവ്; ഉസ്‌ബെക്കിസ്ഥാനെതിരെ പോര്‍ച്ചുഗല്‍ 5-0

5
0

Source :- SIRAJLIVE NEWS

ഹൂസ്റ്റണ്‍  |ഫിഫ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്തെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍. ആറാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണോള്‍ഡോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. 17ാം മിനിറ്റിലും 39ാം മിനിറ്റിലുമാണ് പോര്‍ച്ചുഗലിന്റെ മറ്റ് ഗോളുകള്‍ പിറന്നത്. സൂപ്പര്‍ താരം റൊണാള്‍ഡോയും നൂനോ മെന്‍ഡിസുമാണ് ഉസ്‌ബെക്കിന്റെ വല കുലുക്കിയത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ വലതു വിങ്ങില്‍നിന്നു കാന്‍സെലോ നല്‍കിയ ക്രോസ് പോസ്റ്റിന് മുന്നിലായി നിന്ന റൊണാള്‍ഡോ ഗോളാക്കി മാറ്റുകയായിരുന്നു. ഈ ലോകകപ്പില്‍ റൊണാള്‍ഡോയുടെ ആദ്യ ഗോളായിരുന്നു ഇത്. തുടര്‍ച്ചയായ ആറു ലോകകപ്പുകളില്‍ ഗോളടിക്കുന്ന താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി.

അതിമനോഹരമായ ഗോളിലൂടെയായിരുന്നു റൊണാള്‍ഡോയുടെ തിരിച്ചുവരവ്.
കോംഗോയ്ക്കെതിരായ മത്സരത്തിനിടെ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കിമാറ്റാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തിനു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കാന്‍ റൊണാള്‍ഡോ തയാറായിരുന്നില്ല.

29ാം മിനിറ്റില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം ജനീവിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഫൗള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കി.

Content Highlights: Cristiano Ronaldo scored two goals to help Portugal lead 3-0 against Uzbekistan in the World Cup. Nuno Mendes scored the other goal following an assist from Joao Cancelo. Ronaldo made history by becoming the first player to score in six consecutive World Cups.