Home LATEST NEWS malyalam പുതിയ വാർത്ത ഇംഗ്ലീഷുകാരെ പൂട്ടി ആഫ്രിക്കന്‍ പട; ഇംഗ്ലണ്ട്-ഘാന അങ്കത്തില്‍ സമനില

ഇംഗ്ലീഷുകാരെ പൂട്ടി ആഫ്രിക്കന്‍ പട; ഇംഗ്ലണ്ട്-ഘാന അങ്കത്തില്‍ സമനില

3
0

Source :- SIRAJLIVE NEWS

മസാച്ചുസെറ്റ്‌സ് | ലോകകപ്പ് 2026ല്‍ ഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടിനെ കുരുക്കി പശ്ചിമ ആഫ്രിക്കന്‍ കരുത്തരായ ഘാന. ഗോളടിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഘാനയുടെ പ്രതിരോധപ്പൂട്ട് പൊളിച്ച് പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ ഇംഗ്ലീഷുകാര്‍ക്കായില്ല. ഗ്രൂപ്പ് എലിലെ ഈ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

തുടര്‍ ജയം മോഹിച്ചിറങ്ങിയ ഇംഗ്ലണ്ടിനെ ഘാന പ്രതിരോധ ഭടന്മാര്‍ മത്സരത്തിലുടനീളം വരിഞ്ഞുകെട്ടുന്ന കാഴ്ചക്കാണ് അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലുള്ള ബോസ്റ്റണ്‍ സ്‌റ്റേഡിയം സാക്ഷിയായത്. 78 ശതമാനം പന്ത് കൈയിലായിരുന്നിട്ടും ഇംഗ്ലണ്ടില്‍ നിന്ന് ഗോള്‍ മാത്രം അകന്നുനിന്നു. ആദ്യ മത്സരത്തില്‍ കളി മികവ് പ്രകടിപ്പിച്ച ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച ഇംഗ്ലണ്ടിന് ഘാന കോട്ട ഭേദിക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി.

ഗ്രൂപ്പിലെ നാല് ടീമുകളും രണ്ട് കളി വീതം പൂര്‍ത്തിയാക്കി. ഒരു ജയവും സമനിലയുമായി ഇംഗ്ലണ്ടും ഘാനയും നാല് പോയിന്റ്് വീതം നേടി. ഗോള്‍ ശരാശരിയില്‍ ഇംഗ്ലീഷ് പടയാണ് മുന്നില്‍ നില്‍ക്കുന്നത്. മൂന്ന് പോയിന്റുമായി ക്രൊയേഷ്യ മൂന്നാമതും രണ്ട് മത്സരവും തോറ്റ പനാമ അവസാന സ്ഥാനത്തുമാണ്.

Content Highlights:
England and Ghana played out an intense football match that ended in a thrilling draw. The African team put up a fierce challenge against the English side throughout the game. Both teams showcased impressive skills, leaving football fans with an exciting international friendly performance.