Home LATEST NEWS malyalam പുതിയ വാർത്ത താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗില്‍ നാടന്‍ ചാരായം

താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗില്‍ നാടന്‍ ചാരായം

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗില്‍ നാടന്‍ ചാരായം. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് വാട്ടര്‍ ബോട്ടിലില്‍ചാരായം കണ്ടെത്തിയത്. സ്‌കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചത്.

വാട്ടര്‍ ബോട്ടിലില്‍ നാടന്‍ ചാരായം കണ്ടെത്തിയതോടെ കുട്ടിയെ അധ്യാപകര്‍ ചോദ്യം ചെയ്തു. സഹപാഠിനല്‍കിയതാണ് എന്നാണ് വിദ്യാര്‍ഥി പറഞ്ഞത്. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച് നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് വിവരം ലഭിച്ചു. പിന്നീട് അധ്യാപകര്‍ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.

Content Highlights:
Teachers at a school in Thamarassery discovered country-made liquor inside a tenth-grade student’s water bottle during a surprise bag inspection. The check was conducted following secret information regarding alcohol consumption among some students. The school authorities immediately informed the local police after questioning the student.