Home LATEST NEWS malyalam പുതിയ വാർത്ത അലുമിനിയം കമ്പികള്‍ മോഷ്ടിച്ചു കടത്തുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരനും കരാര്‍ തൊഴിലാളികളും പിടിയില്‍

അലുമിനിയം കമ്പികള്‍ മോഷ്ടിച്ചു കടത്തുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരനും കരാര്‍ തൊഴിലാളികളും പിടിയില്‍

4
0

Source :- SIRAJLIVE NEWS

മലപ്പുറം | വഴിക്കടവ് കെ എസ് ഇ ബി ഓഫീസില്‍ സൂക്ഷിച്ചിരുന്ന അലുമിനിയം കമ്പികള്‍ മോഷ്ടിച്ചു കടത്തുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരനും കരാര്‍ തൊഴിലാളികളും അടങ്ങുന്ന അഞ്ചംഗ സംഘം പിടിയില്‍.

മോഷ്ടിച്ച അലുമിനിയം കമ്പി വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്നതിനിടയില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. ഈ മോഷണക്കേസുമായി ബന്ധപ്പെട്ട് നിലവില്‍ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായവരില്‍ വണ്ടൂര്‍ സ്വദേശി തോമസാണ് കെ എസ് ഇ ബി ജീവനക്കാരന്‍. പുനലൂര്‍ സ്വദേശിയായ അബ്ദുല്‍ സലാം, വല്ലപ്പുഴ സ്വദേശികളായ ഹിമുദ്ധീന്‍, ജാസിര്‍ ഹുസൈന്‍, മുഹമ്മദ് ഹസീബ് എന്നിവരാണ് പിടിയിലായ മറ്റ് കരാര്‍ തൊഴിലാളികള്‍.

വഴിക്കടവ് കെ എസ് ഇ ബി ഓഫീസില്‍ നിന്നു മോഷണം നടത്തിയ ശേഷം ഈ അലുമിനിയം കമ്പി ഒരു വാഹനത്തില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടു പോകാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍ പോലീസ് പട്രോളിങ്ങ് ടീം സംശയം തോന്നി ഈ വാഹനം പരിശോധിച്ചപ്പോഴാണ് പ്രതികള്‍ കുടുങ്ങിയത്.

Content Highlights:
Five individuals including a KSEB employee were arrested by the police in Malappuram for stealing aluminium wires. The theft took place at the Vazhikkadavu KSEB office premises. The suspects were caught by a police patrolling team while transporting the stolen material in a vehicle.