Source :- SIRAJLIVE NEWS
കല്‍പ്പറ്റ | വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശിനി ലീബയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കേസിലെ 6 പ്രതികളില്‍ 5 പേര്‍ നേരത്തെ പിടിയിലായിരുന്നു. വനത്തില്‍ കുഴിച്ച് മൂടിയ നിലയായിരുന്നു ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്.
അജേഷ്, ജ്യോതിഷ്, വൈശാഖ്, മെല്‍ബിന്‍ മാത്യു, ലിബ, നൗഷാദ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2024 മാര്‍ച്ചിലാണ് ഹേമചന്ദ്രനെ കോഴിക്കോട്ടെ മായനാട്ടെ വാടക വീട്ടില്‍ നിന്ന് കാണാതാവുന്നത്. തുടര്‍ന്ന് കുടുംബം പരാതി നല്‍കുന്നതും. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചേരമ്പാടി വനത്തില്‍ കുഴിച്ചിട്ട നിലയില്‍ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുന്നത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ് ആണ് ഹേമചന്ദ്രന്റെ മരണമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഹേമചന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോള്‍ മൃതദേഹം കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യമൊഴി. എന്നാല്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
#WayanadMurder #KeralaCrime #PoliceArrest #KozhikodeAirport #WayanadNews #KeralaNews
Content Highlights: The absconding accused Leeba was arrested at Kozhikode airport in connection with the Hemachandran murder case. Hemachandran went missing from a rented house in 2024 and his body was later found buried in the Cherambadi forest. Police revealed he was kidnapped and beaten to death over a financial dispute.




