Source :- SIRAJLIVE NEWS
തിരുവനന്തപുരം | മുന്‍മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എ സന്തോഷ് കുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. 2011-15 കാലയളവില്‍ ജില്ലാ ഗവ. പ്ലീഡര്‍ ആയിരുന്നു സന്തോഷ് കുമാര്‍.കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം, ചെറിയതുറ വെടിവെപ്പ് തുടങ്ങിയ കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു സന്തോഷ് കുമാര്‍. പ്രോസിക്യൂട്ടറായിരുന്ന ഗീനാ കുമാരിക്ക് പകരമാണ് സന്തോഷ് കുമാറിനെ നിയമിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സന്തോഷ് കുമാര്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഹാജരാകും.
കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ്‌കുമാറിനെ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നായിരുന്നു ഗീനാകുമാരി കോടതിയില്‍ വാദിച്ചത്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസില്‍ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചത് വന്‍ വിവാദമായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തും നല്‍കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. അതേസമയം ഗീനാ കുമാരിയെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതായുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റുകയാണെന്നും ഇ ഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുളളതാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.എല്‍ഡിഎഫ് സര്‍ക്കാറാണ് പ്രോസിക്യൂട്ടറാണ് ഗീനാ കുമാരിയെ നിയമിച്ചിരുന്നത്.
Content Highlights: A Santhosh Kumar has been appointed as the new special public prosecutor in the ED officials attack case. He replaces Geena Kumari following a major controversy over an accused receiving bail. The decision came after the investigation team requested a change in prosecutor.




