Source :- SIRAJLIVE NEWS
കണ്ണൂര്‍| കണ്ണൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമയി മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ വിപിനെതിരെ പോലീസ് കേസെടുത്തു. ബോര്‍ഡില്‍ എഴുതിയ കാര്യങ്ങള്‍ വേഗത്തില്‍ പകര്‍ത്തിയെഴുതിയില്ലെന്ന കാരണത്താലാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്.
പട്ടാനൂര്‍ യുപി സ്‌കൂളിലെ അധ്യാപകന്‍ കൈകൊണ്ട് കുട്ടിയുടെ തോളില്‍ നാല് തവണ അടിക്കുകയാണുണ്ടായതെന്ന് എഫ് ഐ ആറില്‍ പറയുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്ന് കുട്ടിയുടെ ശരീരത്തില്‍ നീര്‍ക്കെട്ടും ചതവും കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രക്ഷിതാക്കള്‍ സംഭവമറിയുന്നത്.
കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് അധ്യാപകനെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തത്. കുട്ടിക്ക് നേരെ കരുതിക്കൂട്ടി ആക്രമണം നടത്തിയെന്നാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റി. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights:
The Mattannur police registered a case against a teacher named Vipin for brutally beating a second standard student at Pattanoor UP School in Kannur. The teacher allegedly assaulted the child for not copying lessons from the board quickly enough. The victim suffered physical injuries and school authorities have moved the student to a different division.




