Home LATEST NEWS malyalam പുതിയ വാർത്ത ഫ്രഞ്ച് സര്‍വാധിപത്യം; സ്വീഡനെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടറില്‍, റെക്കോര്‍ഡിട്ട് എംബാപെ

ഫ്രഞ്ച് സര്‍വാധിപത്യം; സ്വീഡനെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടറില്‍, റെക്കോര്‍ഡിട്ട് എംബാപെ

3
0

Source :- SIRAJLIVE NEWS

ന്യൂജേഴ്‌സി | ലോകകപ്പ് ഫുട്‌ബോളില്‍ തേരോട്ടം തുടര്‍ന്ന് ഫ്രഞ്ച് പട. കിലിയന്‍ എംബാപെയുടെ രണ്ടെണ്ണമടക്കം ഏകപക്ഷീയമായ മൂന്ന് ഗോളിന് സ്വീഡനെ തകര്‍ത്ത ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഫലം സൂചിപ്പിക്കും പോലെ ഫ്രാന്‍സിന്റെ സര്‍വാധിപത്യത്തിനാണ് ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയം സാക്ഷിയായത്. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഇതിലും വമ്പന്‍ വിജയം ഫ്രാന്‍സിന് നേടാനാവുമായിരുന്നു.

45-ാം മിനുട്ടില്‍ എംബാപെയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. രണ്ടാം പകുതിയുടെ എട്ടാം മിനുട്ടില്‍ ബ്രാഡ്‌ലി ബര്‍കോള ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ 74-ാം മിനുട്ടില്‍ എംബാപെ തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാമത്തെയും ഗോള്‍ സ്‌കോര്‍ ചെയ്തു.

സ്വീഡനെതിരായ അങ്കത്തില്‍ ഇരട്ടഗോള്‍ നേടിയതോടെ, ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് എംബാപ്പെ സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഇതുവരെ 10 ഗോളാണ് 28-കാരനായ എംബാപ്പെയുടെ സമ്പാദ്യം. ബ്രസീലിയന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ നസാരിയോ, ലിയോണിഡസ് (എട്ട് ഗോള്‍ വീതം നേടിയ) എന്നിവരെയാണ് എംബാപെ മറികടന്നത്. കൂടാതെ, ലോകകപ്പില്‍ മൊത്തം 18 ഗോള്‍ നേടിയ ഫ്രഞ്ച് താരം ഗോള്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തി. 19 ഗോള്‍ സ്വന്തമാക്കിയ ലയണല്‍ മെസി മാത്രമാണ് എംബാപെക്ക് മുന്നിലുള്ളത്. ഈ ലോകകപ്പില്‍ ആറ് ഗോളുമായി മെസിക്കൊപ്പം ഒന്നാമതാണ് എംബാപെ.

Content Highlights:
France secured an emphatic 3-0 victory over Sweden to comfortably advance into the FIFA World Cup 2026 Round of 16. Captain Kylian Mbappe scored an outstanding brace, taking his historic World Cup goal tally to 18. Bradley Barcola also found the net following a brilliant display from playmaker Michael Olise.