Home LATEST NEWS malyalam പുതിയ വാർത്ത മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

3
0

Source :- SIRAJLIVE NEWS

താമരശ്ശേരി| മർകസ് സാമൂഹ്യക്ഷേമ വകുപ്പ് കോരങ്ങാട് നിർമിച്ച കമ്യൂണിറ്റി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.  കുടിവെള്ളക്ഷാമം പതിവായ സാഹചര്യം പ്രദേശവാസികൾ മർകസ് അധികൃതരെ ഉണർത്തിയതിനെ തുടർന്നാണ് കോരങ്ങാട് കെട്ടിന്റെ അകായിൽ പ്രദേശത്ത് പദ്ധതിക്ക് തുടക്കമിടുന്നത്. സ്ഥലത്തെ 16 കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം നിർമിച്ച കിണറും 10000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനും മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

കോരങ്ങാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദുസമദ് ഹാജി അധ്യക്ഷത വഹിച്ചു. മർകസ് സാമൂഹ്യക്ഷേമ മിഷൻ പ്രോഗ്രാം മാനേജർ സയ്യിദ് മിസ്‌അബ് പദ്ധതി വിശദീകരിച്ചു. ഈ വർഷം ഇത് പത്താമത്തെ കമ്യൂണിറ്റി വാട്ടർ പ്രോജക്റ്റാണ് മർകസിന് കീഴിൽ നിർമിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലായാണ് 15 മുതൽ 60 കുടുംബങ്ങൾക്ക് വരെ ഉപയോഗിക്കാനാവുന്ന സാമൂഹ്യ കുടിവെള്ള പദ്ധതികൾ ഈ വർഷം മർകസ് നിർമിച്ചത്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റുമായി ഇരുനൂറിലധികം കിണറുകളും ഈ വർഷം നിർമിച്ചു നൽകിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ കോരങ്ങാട് മഹല്ല് ഖതീബ് റശീദ് ഫൈസി പ്രാർഥന നിർവഹിച്ചു. ബി സി ലുഖ്മാൻ ഹാജി, ഹബീബ് മാസ്റ്റർ, കെ പി അബ്ദു സലാം, അനീസ് പിസി മുക്ക്, ഷമീം തച്ചംപൊയിൽ, റഫീഖ് തച്ചംപൊയിൽ എന്നിവർ സംസാരിച്ചു.

Content Highlights:
Markaz Social Welfare Mission has inaugurated its tenth community drinking water project at Korangad. Markaz secretary C Muhammad Faizi opened the facility, which includes a new well and a 10,000-litre tank to benefit 16 local families. Markaz has built over 200 wells across multiple Indian states this year.