Source :- SIRAJLIVE NEWS
തിരുവനന്തപുരം ആറ്റിങ്ങല്‍ കടയ്ക്കാവൂരില്‍ ഷവായി കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കടയ്ക്കാവൂര്‍ തെക്കുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന ‘വി മാര്‍ട്ട്’ എന്ന കടയില്‍ നിന്നും കഴിഞ്ഞ ദിവസം ഷവായി കഴിച്ചര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
ശ്വാസംമുട്ടും ഛര്‍ദിയും വയറിളക്കവും അടക്കം അനുഭവപ്പെട്ട പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ലൈസന്‍സ് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കട അടപ്പിച്ചു.




