Home LATEST NEWS malyalam പുതിയ വാർത്ത കർണാടക മാതൃക കേരളത്തിലും: മദ്യം വാങ്ങാൻ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു; 23 വയസ് നിർബന്ധമാക്കും

കർണാടക മാതൃക കേരളത്തിലും: മദ്യം വാങ്ങാൻ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു; 23 വയസ് നിർബന്ധമാക്കും

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കാന്‍ ആലോചന. ഇതിനായി കര്‍ണാടകയിലെ ‘നോ ഐഡി, നോ എന്‍ട്രി’ മാതൃക കേരളത്തിലും നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും ആവശ്യപ്പെടുന്ന രീതിയിലാകും പുതിയ സംവിധാനം. വീര്യം കുറഞ്ഞ മദ്യ വില്‍പന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്. ഇതുസംബന്ധിച്ച ഫയല്‍ എക്‌സൈസ് മന്ത്രി പരിശോധിച്ചതിന് പിന്നാലെ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

കേരളത്തില്‍ മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി ആദ്യം 18 വയസായിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അത് 21 വയസായും, ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 23 വയസായും ഉയര്‍ത്തി. എന്നാല്‍ നിലവിലെ ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ‘നോ ഐഡി, നോ എന്‍ട്രി’ മാതൃക നടപ്പാക്കുന്നത് പരിഗണിക്കുന്നത്.

Content Highlights:
Kerala plans to strictly enforce the minimum age of 23 for purchasing alcohol by implementing Karnataka’s No ID No Entry model. Outlets will require valid identification if there is doubt regarding a buyer’s age. The proposal has been reviewed by the Excise Minister and is currently with the Chief Minister.