Home BUSINESS NEWS MALYALAM മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്; ‘കർണാടക മോഡൽ’ പരിഷ്കാരം കേരളത്തിലും വരുന്നു

മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്; ‘കർണാടക മോഡൽ’ പരിഷ്കാരം കേരളത്തിലും വരുന്നു

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനും ഉപഭോഗം ചെയ്യുന്നതിനുമുള്ള പ്രായപരിധി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സായി നിജപ്പെടുത്തുന്ന ‘കർണാടക മോഡൽ’ പരിഷ്കാരം കേരളത്തിലും നടപ്പാക്കാനുള്ള തീവ്ര ചർച്ചകൾ പുരോഗമിക്കുകയാണ്.

പുതിയ നിയമം വരുന്നതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ‘നോ ഐഡി, നോ എൻട്രി’ എന്ന കർശന നിബന്ധന നിലവിൽ വരും. പ്രായത്തിൽ സംശയമുള്ളവർക്ക് പ്രായം തെളിയിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മാത്രമേ ഇനി മുതൽ മദ്യം നൽകുകയുള്ളൂ. യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിർണ്ണായക നിയമ പരിഷ്കരണത്തിനായുള്ള ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ അന്തിമ പരിഗണനയിലാണ്.