Source :- SIRAJLIVE NEWS
തിരുവനന്തപുരം | കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ആറ് നോമിനികളെ പിന്‍വലിച്ച് പുതുതായി ആറുപേരെ നിയമിച്ച് യു ഡി എഫ് സര്‍ക്കാര്‍. ഇതോടെ സിന്‍ഡിക്കേറ്റില്‍ യു ഡി എഫ് മേല്‍ക്കൈ നേടി.
സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍, ആലപ്പുഴയില്‍ പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജൂവല്‍ കുര്യാക്കോസ് അടക്കം ആറു പേര്‍ക്കാണ് നിയമനം.
ഡി വൈ എഫ് ഐ നേതാവ് ഷിജു ഖാന്‍ അടക്കം ഇടതു സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ആറുപേരെയാണ് മാറ്റിയത്. കേരള മാതൃകയില്‍ കാലിക്കറ്റ് അടക്കമുള്ള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലും ഉടന്‍ സര്‍ക്കാര്‍ നോമിനികളെ വയ്ക്കും.
Content Highlights:
The UDF government has replaced six LDF nominees in the Kerala University Syndicate to gain a majority. Key appointments include Save University Campaign Committee Chairman RS Sashikumar and Youth Congress leader Ajay Jewel Kuriakose. Similar nominee changes are expected in Calicut University soon.




