Home LATEST NEWS malyalam പുതിയ വാർത്ത ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കമാകും

ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കമാകും

3
0

Source :- SIRAJLIVE NEWS

അബൂദബി|യു എ ഇയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിദ്യാഭ്യാസം, വിനോദം, സാങ്കേതികവിദ്യ, കായികം എന്നിവ കോർത്തിണക്കി ഒരുക്കുന്ന ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവലിന് ഈ മാസം ആറ് തിങ്കളാഴ്ച തുടക്കമാകും. യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ രക്ഷാകർതൃത്വത്തിലും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാന്റെ നിർദേശപ്രകാരവുമാണ് മേള സംഘടിപ്പിക്കുന്നത്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത നഗരിയിൽ നടക്കുന്ന ഫെസ്റ്റിവൽ ആഗസ്റ്റ് 23 വരെ നീണ്ടുനിൽക്കും.

ആറ് മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർഥികളുടെ ഭാവി നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ദേശീയ ഐഡന്റിറ്റിയും കമ്മ്യൂണിറ്റി മൂല്യങ്ങളും ശക്തിപ്പെടുത്തുന്ന രീതിയിലാണ് ഫെസ്റ്റിവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുവാക്കളിൽ നിക്ഷേപം നടത്തുകയും ഭാവി തലമുറയെ സജ്ജമാക്കുകയും ചെയ്യുക എന്ന യു എ ഇ യുടെ ദീർഘകാല കാഴ്ചപ്പാടാണ് ഈ പ്ലാറ്റ്ഫോമിലൂടെ പ്രകടിതമാകുന്നതെന്ന് സംഘാടക സമിതി അംഗം അബ്ദുല്ല ബുത്തി അൽ മുഹൈരി പറഞ്ഞു.

മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരുക്കുന്ന എ ഐ പവലിയനിൽ ഒൻപത് പ്രോഗ്രാമുകളും മത്സരങ്ങളും നടക്കും. അബൂദബി സെന്റർ ഫോർ ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഏഴ് ആഴ്ചത്തെ പരിശീലന ക്യാമ്പ് ഒരുക്കും. യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഓൺലൈൻ സുരക്ഷയെക്കുറിച്ചും അബൂദബി പോലീസ് കമ്മ്യൂണിറ്റി സുരക്ഷ, ട്രാഫിക് ബോധവത്കരണം എന്നിവയെക്കുറിച്ചും ക്ലാസുകൾ നയിക്കും.

ഫുട്‌ബോൾ, സ്‌കേറ്റിംഗ്, കുതിരസവാരി തുടങ്ങിയ കായിക വിനോദങ്ങളും ഇതിലുണ്ടാകും. പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ പങ്കാളികളാകുന്ന മേളയിൽ ക്രിയേറ്റീവ് വർക്്ഷോപ്പുകൾ, അൽ വത്ബ ഡേറ്റ് ഫെസ്റ്റിവൽ, കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Content Highlights:
The Sheikh Zayed Summer Festival begins this Monday in the UAE, running until August 23 in an air-conditioned venue. Designed for youth aged 6 to 18, it features AI workshops by MBZUAI, cyber security classes, and sports like football and horse riding. Various government departments are partnering for the mega event.