Home BUSINESS NEWS MALYALAM കെഎസ്ആർടിസിക്ക് നൽകുന്ന ആനുപാതിക സാമ്പത്തിക സഹായം വേണം; ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസിക്ക് നൽകുന്ന ആനുപാതിക സാമ്പത്തിക സഹായം വേണം; ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സ്വകാര്യ ബസ് സർവീസ് മേഖലയിലും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നിരക്ക് നൽകാൻ തയ്യാറാണെന്ന് സ്വകാര്യ ബസ് ഉടമകൾ . എന്നാൽ കെഎസ്ആർടിസിക്ക് നൽകുന്ന ആനുപാത സാമ്പത്തിക സഹായം സ്വകാര്യ ബസ് സർവീസിനും നൽകണമെന്നാണ് ആവശ്യം. ഇടുക്കി വയനാട് ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ പ്രൈവറ്റ് ബസ് സർവീസുകൾ ഒരു മാസത്തിനകം പൂർണമായും നിർത്തി വയ്ക്കേണ്ട അവസ്ഥയാണെന്നും ബസ് ഉടമകൾ പറഞ്ഞു.

പ്രിയദർശിനി പദ്ധതിക്ക് പിന്നിൽ വലിയ അഴിമതി കെഎസ്ആർടിസിയിൽ നടക്കുന്നുണ്ടെന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു. സംസ്ഥാനത്തെ പതിനായിരത്തോളം സ്വകാര്യ ബസ് സർവീസുകളിൽ ഭൂരിഭാഗവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്.

സർക്കാർ നയത്തെ പൂർണമായി എതിർക്കാൻ സ്വകാര്യ ബസ് ഉടമകൾ തയ്യാറല്ലെങ്കിലും സർക്കാർ ആനുകൂല്യം പറ്റുന്ന കെഎസ്ആർടിക്ക് നൽകുന്ന കൈതാങ്ങ് സ്വകാര്യ മേഖലയിലും നൽകണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ടാക്സ് ഒഴിവാക്കി സർവീസ് നിർത്തിവയ്ക്കേണ്ട ജി ഫോം മോട്ടോർ വാഹന വകുപ്പിന് നൽകാൻ സമയം കാത്തിരിക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ.

വയനാട്ടിൽ ഇരുനൂറോളം സർവീസുകൾ ജി ഫോം നൽകാൻ തയാറായെങ്കിൽ ഇടുക്കിയിലെ 800 സർവ്വീസുകളിൽ ജൂലൈ മാസം അവസാനത്തോടെ സർവീസ് മുടങ്ങുന്ന സ്ഥിതിയാണ്. ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും ഇന്നത്തെ സ്ഥിതിയിൽ പല പ്രൈവറ്റ് ബസ് ഉടമകൾക്കും കഴിയുന്നില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.

സീറോ ടിക്കറ്റ് നൽകി കെഎസ്ആർടിസിയിൽ വലിയ തട്ടിപ്പ് നടക്കുന്നുണ്ട്. ടിക്കറ്റുകൾ നൽകിയെന്ന് കാട്ടി ജീവനക്കാർ കെഎസ്ആർടിസിക്ക് നഷ്ടം ഉണ്ടാക്കുന്നു. കഴിഞ്ഞ 30 വർഷത്തിലാദ്യമായാണ് ഇടുക്കി അടിമാലി കോതമംഗലം – മാങ്കുളം – ആനക്കുളം റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കഴിഞ്ഞ ദിവസം സർവീസ് അവസാനിപ്പിച്ചിരുന്നു.