Home LATEST NEWS malyalam പുതിയ വാർത്ത സ്വര്‍ണത്തിരിമറി; ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

സ്വര്‍ണത്തിരിമറി; ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സ്വകാര്യ സ്വര്‍ണ പണയ ഇടപാട് സ്ഥാപനത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരിയായ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.

മറ്റൊരു ജീവനക്കാരി വെണ്ണിയൂര്‍ നെല്ലിവിള ജയ ഭവനില്‍ വിഷ്ണുവിന്റെ ഭാര്യ അഞ്ജു(28) ഇന്നലെ മരിച്ചിരുന്നു. സ്ഥാപനത്തില്‍ വച്ച് ഷാര്‍ജ ഷെയ്ക്കില്‍ എലിവിഷം കലര്‍ത്തി കഴിച്ച് ഇരുവരും അവശ നിലയിലാവുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കിയില്ലെന്ന് കുറിപ്പെഴുതിയാണ് ഐശ്വര്യയും അഞ്ജുവും ആത്മഹത്യക്ക് ശ്രമിച്ചത്. കബളിപ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോള്‍ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളതായി ബന്ധുക്കള്‍ അറിയിച്ചിരുന്നു.

സ്ഥാപനത്തില്‍ നാട്ടുകാര്‍ പണയം വച്ച 70 പവന്‍ സ്വര്‍ണം ഇരുവരുടേയും അടുത്ത സുഹൃത്തായ സിന്ധുവിനാണ് ഇവര്‍ മറിച്ച് നല്‍കിയത്. ഈ സ്വര്‍ണം പുറത്ത് പണയം വയ്ക്കുന്നതിലൂടെ ജീവനക്കാരികള്‍ക്ക് കമ്മിഷന്‍ ലഭിച്ചിരുന്നെന്നും പറയപ്പെടുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് സിന്ധു സ്വര്‍ണം തിരികെ നല്‍കിയില്ല. യാഥാര്‍ഥ ഉടമകള്‍ സ്വര്‍ണം തിരിച്ചെടുക്കാനെത്തിയോടെ പരിഭ്രാന്തരായ യുവതികള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സിന്ധു പോലീസ് കസ്റ്റഡിയിലാണ്.

സിന്ധുവിന്റെ വീട്ടില്‍ നിന്ന് വ്യാജ വിസിറ്റിങ് കാര്‍ഡുകളും ബില്‍ ബുക്കും കണ്ടെടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ സിന്ധുവിനെതിരെ മൂന്നു കേസുകള്‍ ഉണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ഫോണ്‍:1056, 04712552056)

Content Highlights:
The second woman employee who attempted suicide over a private gold loan scam in Trivandrum has died. Aishwarya passed away while undergoing treatment, following the death of her colleague Anju. Police have detained their friend Sindhu after discovering fake documents and past financial fraud cases against her.