Home LATEST NEWS malyalam പുതിയ വാർത്ത സംഭാവനാ തട്ടിപ്പ്: രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ രാജി അംഗീകരിച്ചു; കൃഷ്ണ മോഹന്‍...

സംഭാവനാ തട്ടിപ്പ്: രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ രാജി അംഗീകരിച്ചു; കൃഷ്ണ മോഹന്‍ പുതിയ ഇടക്കാല ജനറല്‍ സെക്രട്ടറി

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി  | അയോധ്യ സംഭാവനാ തട്ടിപ്പ് ആരോപണത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനില്‍ മിശ്ര എന്നിവരുടെ രാജി ഇന്ന് അംഗീകരിച്ചു. പുതുതായി ഉള്‍പ്പെടുത്തിയ ട്രസ്റ്റി കൃഷ്ണ മോഹനെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു

ഉത്തര്‍പ്രദേശിലെ അയോധ്യയിലുള്ള രാമജന്മഭൂമി കോംപ്ലക്‌സിനുള്ളില്‍ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് അവലോകനം ചെയ്യുന്നതിനും പുതിയ ട്രസ്റ്റിമാരെയും ഭാരവാഹികളെയും നിയമിക്കുന്നതിനുമായി ജൂലൈ 22-ന് വീണ്ടും യോഗം ചേരുമെന്നും ട്രസ്റ്റ് അറിയിച്ചു.

യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി, ഈ വിവാദം സംഘടനയെ ആഴത്തില്‍ വേദനിപ്പിച്ചതായി സമ്മതിച്ചു.ഇതില്‍ നാമെല്ലാവരും ദുഃഖിതരും വേദനിക്കുന്നവരുമാണ്. മോഷണം ചെറുതാണോ വലുതാണോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്നാല്‍ ഇവിടെ ഇത്തരമൊരു അന്തരീക്ഷം ഉണ്ടാകാന്‍ ഇടയായതാണ് ഞങ്ങളെ വേദനിപ്പിക്കുന്നത-അദ്ദേഹം പറഞ്ഞു.

യോഗത്തിന് മുന്നോടിയായി ചമ്പത് റായിയും അനില്‍ മിശ്രയും രാജി സമര്‍പ്പിച്ചിരുന്നതായി ഗോവിന്ദ് ഗിരി പറഞ്ഞു.ട്രസ്റ്റിന്റെ ഭരണഘടന അനുസരിച്ച് രാജി സമര്‍പ്പിക്കുന്ന നിമിഷം മുതല്‍ അത് പ്രാബല്യത്തില്‍ വരുമെന്നതിനാല്‍, ഈ കാര്യത്തില്‍ ട്രസ്റ്റിന് മറ്റ് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് ക്രമീകരണങ്ങള്‍ ഉണ്ടാകുന്നത് വരെ ജനറല്‍ സെക്രട്ടറിയുടെ ചുമതലകള്‍ പുതുതായി നിയമിതനായ ട്രസ്റ്റി കൃഷ്ണ മോഹന് ട്രസ്റ്റ് കൈമാറി.

എസ് ഐ ടിയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അടുത്ത യോഗത്തില്‍ ഭരണപരമായ നിയമനങ്ങള്‍ നടത്തുമെന്ന് ഗോവിന്ദ് ഗിരി പറഞ്ഞു.

മഹാരാഷ്ട്ര കേഡറിലെ വിരമിച്ച ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ ഉദ്യോഗസ്ഥനാണ് കൃഷ്ണ മോഹന്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ ചന്ദ്രപൂര്‍ ഗ്രാമ സ്വദേശിയായ അദ്ദേഹം വിരമിച്ച ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

Content Highlights:
The Sri Ram Janmabhoomi Teerth Kshetra Trust accepted the resignations of Champat Rai and Anil Mishra following a donation scam controversy. Retired IFS officer Krishna Mohan has been appointed as the interim general secretary. The trust will meet again on July 22 after the SIT submits its final report.