Home LATEST NEWS malyalam പുതിയ വാർത്ത മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി സഊദിയില്‍ നിര്യാതനായി

മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി സഊദിയില്‍ നിര്യാതനായി

3
0

Source :- SIRAJLIVE NEWS

ദമാം | ഹൃദയാഘാതം മൂലം പ്രവാസി മലയാളി സഊദിയിലെ നിര്യാതനായി. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി ഫൈസല്‍ (47) ആണ് സഊദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ മരണപ്പെട്ടത്.

രണ്ട് ദിവസം മുമ്പാണ് ഫൈസല്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. ദീര്‍ഘകാലമായി പ്രവാസലോകത്തെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന ഫൈസല്‍ അല്‍ ബുസ്താന്‍ കമ്പനി ജീവനക്കാരനായിരുന്നു. ഒ ഐ സി സി നജ്റാന്‍ കമ്മിറ്റിയുടെ സജ്ജീവ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: ജസീല. മൂന്ന് മക്കളുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനായി ഒ ഐ സി സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Content Highlights:
A native of Pookkottumpadam in Malappuram district passed away in Saudi Arabia. The deceased has been identified as a Keralite expatriate working in the Gulf region. Further details regarding the funeral and repatriation of the body are being processed by community leaders.