Source :- SIRAJLIVE NEWS
മേപ്പാടി| തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് മന്ത്രി ടി സിദ്ദീഖ്. ഇത് പ്രകൃതിദുരന്തമല്ല മനുഷ്യനിര്‍മിത ദുരന്തമാണ്. ശാസ്ത്രീയമല്ലാത്ത രീതിയില്‍ മണ്ണ് കൂട്ടിയിട്ടതുമായി ബന്ധപ്പെട്ട അപകടമാണ് അവിടെ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
അപകടത്തില്‍ ആറ്‌പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കിരണ്‍ കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപുര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്.
കൂടുതല്‍ ആളുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് പരിശോധന നടത്തുന്നതിനായി നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.’ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും മറ്റ് അടിയന്തര നടപടികളും തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ പി അനില്‍കുമാറും ടി സിദ്ദിഖും വയനാട്ടിലെത്തി.
അതേ സമയം വയനാട്ടിലെ മണ്ണിടിച്ചല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയര്‍ ഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി.
Content Highlights:
Minister T Siddique stated that the landslide at Kalladi in Wayanad was a man-made disaster caused by the unscientific dumping of soil at the tunnel construction site. Six injured workers have been hospitalized and a thorough search is underway to check if more people are trapped under the debris. Ministers T Siddique and A P Anil Kumar along with the District Collector have reached the spot to coordinate the ongoing rescue operations.




