Home LATEST NEWS malyalam പുതിയ വാർത്ത ‘കള്ളാടിയില്‍ കാണാതായ അഞ്ച് പേര്‍ക്കായി നാളെ പുഴയില്‍ പരിശോധന; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍’

‘കള്ളാടിയില്‍ കാണാതായ അഞ്ച് പേര്‍ക്കായി നാളെ പുഴയില്‍ പരിശോധന; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍’

3
0

Source :- SIRAJLIVE NEWS

കല്‍പ്പറ്റ |  വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അഞ്ചുപേരെ കാണാനില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍.ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചതിന് പിന്നാലെ നടന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ദുരന്തത്തില്‍ മൂന്ന് പേരാണ് മരിച്ചത്. രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. കാണാതായവരെ കണ്ടെത്താനാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുഴയില്‍ നാളെ രാവിലെ പരിശോധന നടത്തും. ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും.തുരങ്കപാതയുടെ പണി പുന:രാരംഭിക്കുന്നതിന് മുന്‍പ് നിര്‍ദ്ദേശം പാലിച്ചോ എന്ന് സൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷം മാത്രമേ പ്രവൃത്തി പുന:രാരംഭിക്കൂ. മഴ വലിയ പ്രശ്‌നമാണ്. ടൗണ്‍ ഷിപ്പിന്റെ സമീപത്ത് കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു

Content Highlights: Chief Minister V D Satheesan confirmed five people remain missing after the Wayanad Kalladi landslide that claimed three lives. He stated that finding the missing individuals is the top priority with river searches scheduled. Construction on the tunnel route will resume only after a thorough safety inspection