Home LATEST NEWS malyalam പുതിയ വാർത്ത ഉസ്ബക്കിസ്ഥാനിലെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം; പെരിന്തല്‍മണ്ണ സ്വദേശിയായ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേരളത്തില്‍...

ഉസ്ബക്കിസ്ഥാനിലെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം; പെരിന്തല്‍മണ്ണ സ്വദേശിയായ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേരളത്തില്‍ കേസെടുത്തു

3
0

Source :- SIRAJLIVE NEWS

ആലപ്പുഴ | ഉസ്ബക്കിസ്ഥാനിലെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ പോലീസ് കേസെടുത്തു. പ്രതി മലയാളിയായ സാദറുല്‍ അനാമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. കൊല്ലപ്പെട്ട ആലപ്പുഴ സ്വദേശിനി സാവരിയ ബസന്തിന്റെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റമോര്‍ട്ടം ചെയ്യും.

പെണ്‍കുട്ടിയുടെ സഹപാഠിയും പെരിന്തല്‍മണ്ണ സ്വദേശിയുമായ സാദറുല്‍ അനം നിലവില്‍ ഉസ്ബക്കിസ്ഥാന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഹരിപ്പാട് സ്വദേശി സാവരിയ ബസന്തിന്റെ ദേഹത്തില്‍ മുറിവുകളുണ്ടെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പ്രതി സാദറുല്‍ അനം മുമ്പും ഉപദ്രവിച്ചിരുന്നതായാണ് കുടുംബം സംശയിക്കുന്നത്. സംഭവത്തില്‍ പിതാവ് ബസന്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേരളത്തില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തത്.

ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ട 22 വയസുകാരി സാവരിയ ബസന്തും പ്രതി 23 കാരനായ സദാറുല്‍ അനമും. ഇരുവരും സുഹൃത്തുകളായിരുന്നു. തര്‍ക്കത്തിനിടെ അനം ലാപ് ടോപ് കൊണ്ട് സാവരിയയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം നാട്ടില്‍ അറിയുന്നത്. ഇരുവര്‍ക്കുമിടയിലുണ്ടായ തര്‍ക്കമെന്തെന്നോ കൊലപാതക കാരണമോ വ്യക്തമല്ല.

Content Highlights:
Kerala police registered a murder case against classmate Sadarul Anam for the death of Malayali medical student Savariya Basanth in Uzbekistan. The 22-year-old victim from Alappuzha was allegedly attacked with a laptop during a dispute at their university. A re-postmortem of the body is scheduled today at Vandanam Medical College following a complaint by the family.