Home LATEST NEWS malyalam പുതിയ വാർത്ത ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ എല്ലാ ജില്ലകൾക്കും കർശന നിർദ്ദേശം നൽകി: മന്ത്രി എ പി...

ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ എല്ലാ ജില്ലകൾക്കും കർശന നിർദ്ദേശം നൽകി: മന്ത്രി എ പി അനിൽകുമാർ

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും മഴക്കെടുതിയുടെയും (Kerala Rain Alert) പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം രാവിലെ 11 മണിക്ക് ചേരും. ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ എല്ലാ ജില്ലകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റെവന്യൂ മന്ത്രി എ പി അനിൽകുമാർ അറിയിച്ചു. കോട്ടയം ജില്ലയിൽ എൻ ഡി ആർ എഫ് (NDRF) സംഘത്തെ നിയോഗിക്കാൻ മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.

തെക്കൻ ജില്ലകളിൽ മഴയുടെ തോതിൽ ചെറിയ കുറവുണ്ടെങ്കിലും കനത്ത മുൻകരുതലുകൾ തുടരുകയാണ്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് തുടങ്ങിയ വടക്കൻ മേഖലകളിൽ രാവിലെ മുതൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ ജില്ലകളിൽ നിലവിൽ റെഡ് അലേർട്ട് നൽകിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കനത്ത കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.

മലപ്പുറം ജില്ല ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും ചെറിയ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് മണ്ണ് വീണ് ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. കോടൂർ നൂറാടി പാലത്തിന് സമീപം മണ്ണടിഞ്ഞ് തടസ്സപ്പെട്ട ഗതാഗതം ഉടൻ തന്നെ നീക്കം ചെയ്ത് പുനഃസ്ഥാപിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights:
Kerala government convenes an urgent online meeting of District Collectors as heavy rain lashes northern districts. Revenue Minister AP Anil Kumar stated NDRF teams are deployed in Kottayam. Red alerts issued from Thrissur to Wayanad with high speed wind predictions.