Home BUSINESS NEWS MALYALAM ഇനിയും ആക്രമിച്ചാൽ അമേരിക്കയുടെ മാത്രമല്ല ഇസ്രയേലിന്റെയും ഊർജ കേന്ദ്രങ്ങൾ തകർക്കും; മുന്നറിയിപ്പുമായി ഇറാൻ

ഇനിയും ആക്രമിച്ചാൽ അമേരിക്കയുടെ മാത്രമല്ല ഇസ്രയേലിന്റെയും ഊർജ കേന്ദ്രങ്ങൾ തകർക്കും; മുന്നറിയിപ്പുമായി ഇറാൻ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മിഡിൽ ഈസ്റ്റിൽ സംഘർഷം പുതിയൊരു തലത്തിലേക്ക് കടക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇറാനുമേൽ പുതിയ സൈനികാക്രമണങ്ങൾക്ക് ട്രംപ് അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, കടുത്ത മറുപടി മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ഇസ്രയേലിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും അമേരിക്കയുടെ മേഖലയിലെ ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്നാണ് ഇറാൻ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾ വെറുമൊരു ഭ്രാന്താണെന്നാണ് (a kind of madness) ഐആർജിസിയുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസിയോട് മുതിർന്ന ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

ഒരു ആക്രമണം ഉണ്ടായാൽ അത് പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള വിപുലമായ പ്ലാനുകൾ തങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും, മുൻകാലങ്ങളിലെ സംഘർഷങ്ങളിൽ തങ്ങളുടെ സേനയുടെ കരുത്ത് തെളിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകളിലേക്ക് തിരികെ വരികയോ അല്ലെങ്കിൽ കനത്ത സൈനിക നടപടി നേരിടുകയോ ചെയ്യേണ്ടിവരുമെന്ന നിലപാടിലാണ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും ഉള്ളത്.

കാംപ്‍ ഡേവിഡിൽ നടന്ന കാബിനറ്റ് യോഗത്തിൽ സംസാരിക്കവെ, അമേരിക്ക കടുത്ത രീതിയിലുള്ള ആക്രമണങ്ങൾക്ക് മുതിരുമെന്നും സമ്മർദ്ദങ്ങൾ താങ്ങാനാവാത്ത അവസ്ഥയിലേക്ക് ഇറാൻ എത്തുുമെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. വാൾസ്ട്രീറ്റ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ വാരാന്ത്യത്തിൽ തന്നെ പുതിയ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ പുതിയ ഭീഷണികളും മുന്നറിയിപ്പുകളും പശ്ചിമേഷ്യയിൽ വലിയൊരു പ്രവിശ്യാ യുദ്ധത്തിനും ഊർജ മേഖലയിലെ തകർച്ചയ്ക്കും കാരണമായേക്കുമെന്ന ആശങ്കയാണ് ലോകമെമ്പാടുമുള്ള നിരീക്ഷകർ പങ്കുവെക്കുന്നത്.