Home LATEST NEWS malyalam പുതിയ വാർത്ത മഴ മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

3
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി| കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യസമയത്ത് നൽകിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയേക്കാൾ ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ഓഗസ്റ്റ് 6 മുതൽ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നിലവിൽ അതിതീവ്ര മഴ എന്ന നിലയിൽനിന്ന് അതിശക്തമായ മഴ എന്ന നിലയിലേക്ക് മഴയുടെ തോത് മാറിയേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവർത്തിച്ചു. ഒരു ദിവസത്തെ മാത്രം കണക്കല്ല, മറിച്ച് ഏഴു ദിവസത്തേക്കുള്ള കാലാവസ്ഥാ വിവരങ്ങളാണ് മുൻകൂട്ടി നൽകുന്നത്. ഓരോ നാല് മണിക്കൂർ ഇടവിട്ട് മൂന്ന് തവണ വീതം ഈ അറിയിപ്പുകൾ പുതുക്കാറുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന പല പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം അതിതീവ്ര മഴ ലഭിച്ചതോടെ മുന്നറിയിപ്പുകളുടെ കൃത്യതയെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. ഇതിനെ തുടർന്ന് പല ജില്ലകളിലും സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുന്നതിലും ആശയക്കുഴപ്പം ഉണ്ടായിരുന്നു.

Content Highlights: India Meteorological Department clarified that timely weather warnings were issued regarding heavy rains in Kerala. Officials stated that rain intensity will decrease slightly on Sunday and Monday before resuming strongly from August 6. IMD refuted negligence claims, noting seven-day forecasts are updated regularly.