Home BUSINESS NEWS MALYALAM അതിഥി വേഷങ്ങൾ ഇനി ഇല്ല; ‘ജയിലർ 2’ തെരഞ്ഞെടുത്തത് രജനികാന്തിനൊപ്പം അഭിനയിക്കാൻ: വിജയ് സേതുപതി

അതിഥി വേഷങ്ങൾ ഇനി ഇല്ല; ‘ജയിലർ 2’ തെരഞ്ഞെടുത്തത് രജനികാന്തിനൊപ്പം അഭിനയിക്കാൻ: വിജയ് സേതുപതി

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സിനിമകളിൽ അതിഥി വേഷങ്ങൾ (കാമിയോ) ചെയ്യുന്നത് പൂർണമായും അവസാനിപ്പിക്കുന്നതായി തമിഴ് നടൻ വിജയ് സേതുപതി ചെറിയ സിനിമകളിൽ താൻ ചെയ്യുന്ന അതിഥി വേഷങ്ങൾ ഉപയോഗിച്ച് നിർമാതാക്കൾ മാർക്കറ്റിങ് നടത്തുന്നത്, താൻ നായകനായി അഭിനയിക്കുന്ന ചിത്രങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് താരം വ്യക്തമാക്കി.

അവതാരകൻ ഗോബിനാഥിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇക്കാര്യം തുറന്നു പറഞ്ഞത്. അടുത്തിടെ ചെയ്ത ഏക കാമിയോ വേഷം Jailer 2 എന്ന ചിത്രത്തിലാണെന്നും അതിന് പ്രത്യേക കാരണമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ അതിഥി വേഷങ്ങളിൽ അഭിനയിക്കുന്നത് പൂർണമായും നിർത്തിയിരിക്കുകയാണ്. ‘ജയിലർ 2’ലാണ് അവസാനമായി കാമിയോ ചെയ്തത്. അതിന് കാരണം രജനി സാറിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹമാണ്. ‘ജയിലർ 2’യുടെ പോസ്റ്ററിൽ എന്റെ ചിത്രം ഉൾപ്പെടുത്തിയാലും പ്രേക്ഷകർ ശ്രദ്ധിക്കുന്നത് രജനി സാറിനെയായിരിക്കും. എന്നാൽ മറ്റ് ചെറിയ സിനിമകളിൽ എന്റെ അതിഥി വേഷം പോസ്റ്ററുകളിലും പ്രചാരണ സാമഗ്രികളിലും ഉപയോഗിച്ച് മാർക്കറ്റിങ് നടത്തുന്നു. ഇത് ഞാൻ നായകനായി എത്തുന്ന സിനിമകളെ ബാധിക്കുന്നുണ്ട്,” വിജയ് സേതുപതി പറഞ്ഞു.

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് Jailer 2. Rajinikanthയും സംവിധായകൻ Nelson Dilipkumarയും വീണ്ടും ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 15ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

നെൽസൺ സംവിധാനം ചെയ്ത വമ്പൻ വിജയചിത്രമായ Jailerന്റെ രണ്ടാം ഭാഗമായാണ് ‘ജയിലർ 2’ ഒരുങ്ങുന്നത്. ആദ്യഭാഗത്തിലെ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടും എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. വിജയ് സേതുപതിയുടെ സാന്നിധ്യവും ചിത്രത്തിനുള്ള ആവേശം വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.