Home LATEST NEWS malyalam പുതിയ വാർത്ത വിദ്വേഷക്കാരേ, നിങ്ങൾ യമാലിനെ അറിയുമോ?

വിദ്വേഷക്കാരേ, നിങ്ങൾ യമാലിനെ അറിയുമോ?

2
0

Source :- SIRAJLIVE NEWS

ജനനത്തേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നതിലൂടെയുണ്ടാകുന്ന ജനരാഹിത്യം സ്‌പെയിനെപ്പോലെയുള്ള രാജ്യങ്ങളെ തുറിച്ചുനോക്കുകയാണ്. സ്വാഭാവികമായും അതിര്‍ത്തി ഭേദിച്ചുള്ള സഞ്ചാരങ്ങള്‍ ഈ രാജ്യങ്ങളെ ആളനക്കമുള്ളതാക്കുന്നു. അവര്‍ രാജ്യത്തിന്റെ സമ്പത്ത് ഊറ്റിക്കുടിക്കുന്ന പരാദങ്ങളല്ല. അവര്‍ വായും വയറും മാത്രമായല്ല വരുന്നത്. കൈകളും തലച്ചോറും കൂടി കൊണ്ടുവരുന്നുണ്ട്. അവര്‍ പണിയെടുക്കുകയും ചിന്തിക്കുകയും പണമുണ്ടാക്കുകയും വാങ്ങിക്കുകയും വില്‍ക്കുകയുമൊക്കെ ചെയ്യും.

അവരിലൊരാള്‍ മനോഹരമായി കാല്‍പ്പന്തു കളിച്ചെന്നും വരും. അവന്‍  ദേശീയ ടീമിനെ ലോകപ്പിന് അര്‍ഹനാക്കും. അവന് ഈ നേട്ടത്തിലെത്താന്‍ 19 ജന്‍മദിനങ്ങള്‍ മാത്രം മതിയാകും. അവന്റെ ഇന്നത്തെ പേര് ലാമിന്‍ യമാല്‍  എന്നാണ്. നാളെ മറ്റൊരാളായിരിക്കും. ഫ്രാന്‍സില്‍ ആ പേര് കിലിയന്‍ എംബാപ്പെ എന്നാണ്. സര്‍വ രാജ്യങ്ങളും കുടിയേറ്റത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്. അതിര്‍ത്തികളടച്ച് കുറ്റിയിടണമെന്ന് ആക്രോശിക്കുന്നവര്‍ ഈ മനുഷ്യപ്രവാഹത്തിന്റെ സൗന്ദര്യം അനുഭവിക്കാന്‍ യോഗമില്ലാത്ത നിര്‍ഗുണന്‍മാരാണ്.

Content Highlights:
The recent influx of thousands of migrants into Ceuta has sparked intense debate over Europe’s immigration policy and political rhetoric. While right-wing factions push anti-migrant narratives, Spain maintains a humanitarian approach to address severe demographic and workforce declines.