Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.ഈ സമയത്ത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും രാഷ്ട്രീയ തർക്കങ്ങൾ ഉന്നയിക്കേണ്ട സാഹചര്യമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അർഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹായത്തെക്കുറിച്ചുള്ള കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യും.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും ദുരന്തമേഖലയ്ക്കുള്ള ഫണ്ടിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. കേന്ദ്രത്തിൽ നിന്ന് അർഹമായ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.

