Home LATEST NEWS malyalam പുതിയ വാർത്ത പി എം ശ്രീ പദ്ധതി: മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്; ചേരുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം

പി എം ശ്രീ പദ്ധതി: മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്; ചേരുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേന്ദ്ര സർക്കാറിന്റെ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കുന്നതിന് നിയോഗിച്ച നിർണ്ണായക മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്. നാല് മന്ത്രിമാരടങ്ങുന്ന ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുക. അതേസമയം, ഉപസമിതി യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ല.

സമിതിയിലെ അംഗങ്ങളായ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ, മന്ത്രിമാരായ എം ലിജു, പി സി വിഷ്ണുനാഥ്, റോജി എം ജോൺ എന്നിവർ നിലവിൽ തിരുവനന്തപുരം ജില്ലയിലില്ല. ഇവർ പ്രളയബാധിത പ്രദേശങ്ങളിൽ ആയതിനാലാണ് വൈകുന്നേരം അഞ്ച് മണിക്ക് നടക്കേണ്ട യോഗത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത്.

യോഗം മുൻ നിശ്ചയിച്ച പ്രകാരം നടക്കുകയാണെങ്കിൽ അത് വലിയ പ്രാധാന്യമുള്ളതായിരിക്കും. ഉപസമിതിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമായിരിക്കും സർക്കാർ അന്തിമ നിലപാടിലേക്ക് എത്തുക. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും സിലബസ് തയ്യാറാക്കൽ, സ്കൂളുകൾ തിരഞ്ഞെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനത്തിന് തന്നെ അധികാരം വേണമെന്ന നിർദ്ദേശമാണ് സർക്കാർ ആലോചിക്കുന്നത്. കേന്ദ്രത്തിന് വിട്ടുകൊടുക്കാതെ എൻ ഇ പി പദ്ധതിയുടെ ആഘാതം ബാധിക്കാത്ത രീതിയിൽ കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമം.

മുൻപ് ഒപ്പിട്ട കരാർ പ്രകാരം പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കിൽ എസ് എസ് കെ ഫണ്ട് അടക്കം കേന്ദ്രത്തിൽ നിന്ന് ലഭിക്കില്ലെന്ന സ്ഥിതിയുണ്ട്. പ്രതിപക്ഷം വിഷയത്തിൽ വലിയ വിമർശനം ഉന്നയിക്കുന്നുണ്ടെങ്കിലും, ഫണ്ട് ലഭിക്കേണ്ടതിനാലും മുൻ സർക്കാർ ഒപ്പുവെച്ച കരാറായതിനാലും പദ്ധതിയിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

Content Highlights:
The Kerala Cabinet Sub-Committee is scheduled to meet today to deliberate on the implementation of the PM SHRI scheme. The four-member committee’s report will guide the state’s final position. Although the Chief Minister stated that Kerala cannot withdraw due to pending central funds like SSK, decision awaits.