Home LATEST NEWS malyalam പുതിയ വാർത്ത ഇടുക്കിയില്‍ കനത്ത മഴ: മൂന്നാറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

ഇടുക്കിയില്‍ കനത്ത മഴ: മൂന്നാറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

3
0

Source :- SIRAJLIVE NEWS

മൂന്നാര്‍| ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു.
ചിന്നക്കനാല്‍ പവര്‍ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപത്തുള്ള കെട്ടിടമാണ് ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ സമീപത്ത് താമസിക്കുന്ന കുടുംബങ്ങള്‍ ആശങ്കയിലാണ്.

അതേസമയം കുന്ന് ഇടിച്ചു നിരത്തി മണ്ണ് നീക്കം ചെയ്താണ് കെട്ടിടത്തിന്റെ നിര്‍മാണം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റെഡ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിതെന്നും എന്നിട്ടും നിര്‍മാണത്തിന് അനുമതി നല്‍കിയതാണ് അപകടാവസ്ഥയ്ക്ക് കാരണമായതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

അതി ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കാസര്‍കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, തൃശൂര്‍, മലപ്പുറം, പാലക്കാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Content Highlights:
A building under construction collapsed at Chinnakanal near Power House Waterfalls in Idukki due to heavy rains. Residents expressed anxiety over risky slope construction in the red zone. Meanwhile, IMD issued a red alert for eight districts in Kerala as torrential rains continue.