Home LATEST NEWS malyalam പുതിയ വാർത്ത യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി

3
0

Source :- SIRAJLIVE NEWS

സന | യമന്‍ തീരത്തുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ കപ്പല്‍ മറിയുകയും മുങ്ങുകയും ചെയ്തതായി അധികൃതര്‍. എം എസ് വി ഫൈസെ നൂറെ ഒലിയ (MSV Faize Noore Oliya) എന്ന കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തിയതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. ഇവരില്‍ 13 പേരും ഇന്ത്യക്കാരാണ്. പ്രകോപനമൊന്നുമില്ലാതെയുണ്ടായ ആക്രമണത്തെ അപലപിച്ച സോനോവാള്‍, മേഖലയിലെ നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ആരാണ് കപ്പലിനു നേരെ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.

ഫെബ്രുവരിയില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ തടഞ്ഞതിനെ തുടര്‍ന്ന് ചില ടാങ്കറുകള്‍ ബദല്‍ പാതയായി ഉപയോഗിച്ചുതുടങ്ങിയ ചെങ്കടലില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്.

ഈ മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അതീവ ആശങ്കാജനകമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ മേഖലയിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി, ഈ മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പല്‍ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഫെബ്രുവരി അവസാനത്തോടെ ഇറാനു നേരെ അമേരിക്കയും ഇസ്‌റാഈലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ മേഖലയിലെ മിക്ക കപ്പല്‍ ഗതാഗത പാതകളും തടസ്സപ്പെട്ടിരിക്കുകയാണ്.

Content Highlights:
An Indian vessel sank off the Yemen coast after facing an attack in the region. All 14 crew members on board were successfully rescued following prompt action. The incident highlights the growing maritime security concerns near the Yemeni coastline.