Home LATEST NEWS malyalam പുതിയ വാർത്ത കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടുലക്ഷം, വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000

കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടുലക്ഷം, വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എട്ടുലക്ഷം രൂപ നല്‍കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവേ മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000 രൂപയും സംസ്‌കാര കര്‍മങ്ങള്‍ക്ക് 10,000 രൂപയും നല്‍കും. 2024ല്‍ തൃശൂരില്‍ കാലവര്‍ഷക്കെടുതിയില്‍ ബാക്കി നല്‍കാനുള്ള ധനസഹായവും അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാലവര്‍ഷക്കെടുതിയില്‍ 26 പേര്‍ മരിച്ചതായും 11 പേര്‍ക്ക് പരുക്കേറ്റതായും മുഖ്യമന്ത്രി അറിയിച്ചു. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനു തന്നെ മാതൃകയാകും വിധം കാലാവസ്ഥാ പ്രവചനത്തിന് സംവിധാനമുണ്ടാക്കും. ഫ്‌ളഡ് മാപ്പിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കും. ഡാമുകളിലെ മണല്‍ നീക്കും. നദികളില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യവും നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും. ഡാം മാനേജ്‌മെന്റിന് ആധുനിക സംവിധാനം കൊണ്ടുവരും. എ ഐ ഡ്രിവണ്‍ സംവിധാനം ഒരുക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് പ്രഗത്ഭരുടെ വലിയ സംഘത്തെ കൊണ്ടുവരും. നദിതീര കയ്യേറ്റം കണ്ടെത്താന്‍ ലാന്‍ഡ് ഓഡിറ്റിംഗ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: The Kerala Cabinet announced an enhanced financial assistance package for monsoon disaster victims. Families of deceased victims will receive 8 lakh rupees along with immediate relief funds. The government also increased compensation for fully destroyed houses and agricultural crop losses.