Home rss national malayalam പുതിയ വാർത്ത കെ എം ബഷീര്‍ കൊലപാതക കേസ്: ശ്രീറാമിന്റെ കൈകളില്‍ രക്തം കണ്ടുവെന്ന് സാക്ഷി; കേസില്‍ നിര്‍ണായക...

കെ എം ബഷീര്‍ കൊലപാതക കേസ്: ശ്രീറാമിന്റെ കൈകളില്‍ രക്തം കണ്ടുവെന്ന് സാക്ഷി; കേസില്‍ നിര്‍ണായക മൊഴി

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ഒമ്പതാം സാക്ഷി തിരിച്ചറിഞ്ഞു. പബ്ലിക് ഓഫീസ് നൈറ്റ് വാച്ച്മാന്‍ മിഥുന്‍ തോമസ് ആണ് കോടതിയില്‍ അന്ന് സംഭവ സ്ഥലത്ത് കണ്ട അതേ പുരുഷനാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്ന് പ്രതിയെ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയത്.

സംഭവം നടന്ന ദിവസം തനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നുവെന്നും പുലര്‍ച്ചെ ഒരു മണിക്ക് താന്‍ സംഭവമറിഞ്ഞ് പബ്ലിക് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ബൈക്ക് മതിലിനോട് ചേര്‍ന്ന് കിടക്കുന്നതും ഒരു നീല കാര്‍ സമീപത്ത് കേടുപാടുകളോടെ കിടക്കുന്നതും കണ്ടുവെന്നും മിഥുന്‍ തോമസ് പറഞ്ഞു. കാറിന് സമീപം ഒരു സ്ത്രീയും പുരുഷനുമുണ്ടായിരുന്നു. പുരുഷന്റെ ശരീരത്തില്‍ രക്തക്കറയുണ്ടായിരുന്നു.

സര്‍ക്കാര്‍ ഓഫീസ് മതിലില്‍ ഇടിച്ച് കിടന്നതിനാല്‍ താന്‍ കാറിന്റെ ഫോട്ടോ മൊബൈലില്‍ എടുത്തതായും പി ഡബ്ലു ഡി ഓഫീസ് സെര്‍ജന്റിനെ കാണിച്ചതായും വിചാരണ കോടതിയായ തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സാക്ഷി മിഥുന്‍ മൊഴി നല്‍കി. പിറ്റേന്ന് മാധ്യമങ്ങളിലൂടെയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറാണെന്ന് അറിഞ്ഞതെന്നും മിഥുന്‍ തോമസ് പറഞ്ഞു. കേസില്‍ നാളെയും വിചാരണ തുടരും.

Content Highlights:
A crucial witness in the KM Basheer murder case testified in court that blood was spotted on Sriram Venkitaraman hands. This statement marks a significant development in the ongoing trial regarding the journalist death. The legal proceedings continue to draw widespread attention across Kerala.