Home rss national malayalam പുതിയ വാർത്ത മഅ്ദിന്‍ അക്കാദമി മീലാദ് ക്യാമ്പയിന് പ്രൗഢമായ തുടക്കം

മഅ്ദിന്‍ അക്കാദമി മീലാദ് ക്യാമ്പയിന് പ്രൗഢമായ തുടക്കം

4
0

Source :- SIRAJLIVE NEWS

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന് പ്രൗഢമായ തുടക്കം. ഒരു മാസക്കാലം നീളുന്ന ക്യാമ്പയിന്‍ ഉദ്ഘാടനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍ സംബന്ധിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ 11ന് മലപ്പുറത്ത് ആയിരങ്ങള്‍ സംബന്ധിക്കുന്ന നബി സ്‌നേഹ റാലി നടക്കും. റബീഉല്‍ അവ്വല്‍ 12 ന് പുലര്‍ച്ചെ 3 മുതല്‍ മൗലിദ് പ്രാര്‍ഥനാ സമ്മേളനവും സംഘടിപ്പിക്കും. പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി മീലാദ് വിളംബരം, സ്നേഹ നബി വെബിനാര്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സീറത്തുന്നബി, ചരിത്ര ശേഖരണം, ഹദീസ് ഇ-പോസ്റ്റര്‍ സന്ദേശം, പ്രഭാത മൗലിദ്, കൊളാഷ് പ്രദര്‍ശനങ്ങള്‍, വിവിധ ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന ആസ്വാദന വേദി, മൗലിദ് പാരായണം, സ്വീറ്റ് പ്രൈസ്, വെര്‍ച്വല്‍ അസംബ്ലി, മുത്ത്് നബി ക്വിസ്, വീഡിയോ ടോക്, ബുക് ടെസ്റ്റ്, മദ്ഹ് ഗാന രചന, പ്രബന്ധ രചന, സ്റ്റാറ്റസ് വീഡിയോ, ഭക്ഷണ വിതരണം, വിധവാ സഹായം, കിറ്റ് വിതരണം എന്നിവയും ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.

Ma’din Academy launched its annual Milad campaign with grand ceremonial events in Malappuram. The inauguration featured prominent scholars and spiritual leaders leading prayers and discourses. The multi-day campaign includes various cultural, educational, and spiritual programs across the state.