Home rss national malayalam പുതിയ വാർത്ത കണ്ണൂര്‍ പൊയ്ത്തുംകടവ് യുവതിയുടെ മരണം: ഭർത്താവ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്

കണ്ണൂര്‍ പൊയ്ത്തുംകടവ് യുവതിയുടെ മരണം: ഭർത്താവ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്

4
0

Source :- SIRAJLIVE NEWS

കണ്ണൂര്‍| കണ്ണൂര്‍ പൊയ്ത്തുംകടവ് 20-കാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ആസിഫിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി പോലീസ്. ആസിഫ് നിലവില്‍ ദുബായിലാണെന്നാണ് പോലീസിന്റെ നിഗമനം. ഭര്‍ത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടിരുന്നുവെന്നാണ് റിസയുടെ ബന്ധുക്കളുടെ ആരോപണം.

ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീട് ആസിഫിനെതിരെ ആത്മഹത്യാ പ്രേരണയും ഭര്‍തൃപീഡനവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ജൂലൈ 28-നാണ് റിസ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ കിടപ്പുമുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു.
റിസ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദസന്ദേശങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

സംഭവസമയത്ത് ദുബായിലായിരുന്ന ആസിഫ് റിസയുടെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തിയെങ്കിലും, പിന്നീട് വീണ്ടും ദുബായിലേക്ക് മടങ്ങിയെന്നാണ് പോലീസ് പറയുന്നത്. തെളിവുകള്‍ പുറത്തുവന്നതിന് ശേഷമാണ് ഇയാള്‍ രാജ്യം വിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Content Highlights:
Police issued a lookout circular against Asif regarding the suicide of his 20-year-old wife Fathimath Risa in Kannur. Risa’s family alleged severe mental and physical harassment over her husband’s drug use. Police charged Asif with abetment of suicide following recovery of suicide notes and voice messages.