Home rss national malayalam പുതിയ വാർത്ത നെടുമങ്ങാട് കോടതിയില്‍ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍

നെടുമങ്ങാട് കോടതിയില്‍ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| നെടുമങ്ങാട് കോടതിയില്‍ നിന്ന് റിമാന്‍ഡ് ചെയ്തതിന് പിന്നാലെ രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി നിതിന്‍ രാജിനെ പോലീസ് പിടികൂടി. എട്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് പ്രതിയെ സ്വന്തം വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ 31-നാണ് പോക്‌സോ കേസിലെ നാലാം പ്രതിയായ നിതിന്‍ രാജ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി അഭിഭാഷകനൊപ്പം കോടതിയിലെത്തിയത്. ജാമ്യാപേക്ഷ മാറ്റിവെച്ച് പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടതോടെ ഇയാള്‍ അപ്രതീക്ഷിതമായി കോടതിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തടയാന്‍ ശ്രമിച്ച പോലീസുകാരെയും കോടതി ജീവനക്കാരെയും വെട്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്.

തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. ഫോണ്‍ ഉപേക്ഷിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഇന്ന് രാവിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നിതിന്‍ രാജ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Content Highlights:
Police arrested POCSO case accused Nithin Raj from his home after an eight-day search. The suspect escaped from Nedumangad court on July 31 after his remand order. A special police team tracked him down based on secret information and will produce him in court today.