Home rss national malayalam പുതിയ വാർത്ത കനത്ത മഴയും വെള്ളക്കെട്ടും; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയും വെള്ളക്കെട്ടും; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | കനത്ത മഴയും ദുരിതങ്ങളും തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 08, ശനി) അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അങ്കണ്‍വാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കും അവധി ബാധകമാണ്. എന്നാല്‍, നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവക്ക് മാറ്റമില്ല.

കോഴിക്കോട് ജില്ലയിലെ മലയോര, തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുകയാണ്.

Content Highlights:
Authorities have declared a holiday for educational institutions in Kozhikode district tomorrow due to heavy rain and severe waterlogging. The decision was made to ensure safety as downpours continue across the region. Officials have advised residents to remain alert and adhere to safety directives.