Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കെതിരായ അന്വേഷണം ശക്തമാക്കി പൊലീസ്. അർജുന് ഒളിവിൽ കഴിയാൻ സഹായം നൽകിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
“അർജുൻ സിപിഎമ്മിലല്ല, ക്വട്ടേഷൻ സംഘങ്ങളിലാണ് വളർന്നത്” എന്ന എം.വി ജയരാജന്റെ പരാമർശത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച അർജുൻ, “പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്” എന്ന് കുറിച്ചു.
ഇതിനിടെ, അർജുൻ ഉപയോഗിച്ചതായി കരുതുന്ന കാർ കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ വിവിധ സ്ഥലങ്ങളിൽ തുടരുകയാണ്.

