Home rss national malayalam പുതിയ വാർത്ത തുമ്പിക്കൈയിലെ മുറിവില്‍ മരുന്നു വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി

തുമ്പിക്കൈയിലെ മുറിവില്‍ മരുന്നു വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി

4
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | തുമ്പിക്കൈയിലെ മുറിവില്‍ മരുന്നു വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രിയദര്‍ശിനിയെന്ന പിടിയാനായാണ് കോന്നി ചേരിമുക്ക് സ്വദേശി മോഹനന്‍ നായരെ (67)കൊലപ്പെടുത്തിയത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തുമ്പിക്കൈ കൊണ്ട് ചുഴറ്റി നിലത്തടിച്ച ശേഷം തേറ്റ കൊണ്ട് കുത്തിയത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മോഹനന്‍നായരെ ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 1992 ലാണ് കോന്നി ഡിവിഷനില്‍ മണ്ണാറപ്പാറ റേഞ്ചിലെ പാലക്കുഴിയില്‍ നിന്നും പ്രിയദര്‍ശിനിയെ കോന്നി ആനക്കൂട്ടില്‍ എത്തിച്ചത്. സവാരിക്കായി ഇറക്കുന്ന ആനയാണെന്നും അക്രമകാരിഅല്ലെന്നും പാപ്പാന്മാര്‍ പറയുന്നു.

കാല്‍ നൂറ്റാണ്ടിലേറെയായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പാപ്പാനാണ് മോഹനന്‍ നായര്‍. മോഹനന്‍ നായരുടെ കുടുംബത്തിന് വനം വകുപ്പിന്റെ അടിയന്തര ധനസഹായമായ അഞ്ചു ലക്ഷം രൂപ കൈമാറുമെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു.

Content Highlights:
An elephant killed its mahout at Konni Eco Tourism center in Pathanamthitta while being treated for an injury. The victim Mohanan Nair passed away at a local hospital. Forest department announced five lakh rupees emergency aid for his family.