Home rss national malayalam പുതിയ വാർത്ത ഹോര്‍മുസില്‍ അബൂദബി നാഷണല്‍ ഓയില്‍ കമ്പനിയുടെ കപ്പലിന് നേരെ മിസൈലാക്രമണം

ഹോര്‍മുസില്‍ അബൂദബി നാഷണല്‍ ഓയില്‍ കമ്പനിയുടെ കപ്പലിന് നേരെ മിസൈലാക്രമണം

4
0

Source :- SIRAJLIVE NEWS

അബൂദബി | ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ കപ്പലുകളിലൊന്നിന് നേരെ ശനിയാഴ്ച പുലര്‍ച്ചെ മിസൈലാക്രമണമുണ്ടായതായി അബൂദബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) സ്ഥിരീകരിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയതായും കമ്പനി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കണമെന്നും ഊഹാപോഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും അഡ്‌നോക് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

കടുത്ത പ്രതിഷേധം
ഹോര്‍മുസ് കടലിടുക്കില്‍ അഡ്നോക് എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ജി സി സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൂര്‍ ശക്തമായി അപലപിച്ചു. യു എ ഇ എണ്ണക്കപ്പല്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ സഊദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയവും അപലപിച്ചു. സമുദ്ര ഗതാഗതത്തിന്റെയും ആഗോള ഊര്‍ജ വിതരണത്തിന്റെയും സുരക്ഷ തകര്‍ക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്ന് സഊദി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സഊദി കപ്പലുകള്‍ക്ക് നേരെ ആവര്‍ത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളെ കുവൈത്ത്, ബഹ്റൈന്‍, ഖത്വര്‍ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമായി നടന്നുവരികയാണെന്ന് ഒമാന്‍ വ്യക്തമാക്കി.

Content Highlights:
A missile attack targeted an Abu Dhabi National Oil Company vessel in the Strait of Hormuz. The incident raised major concerns regarding maritime security and oil supply routes in the Gulf. Authorities are closely monitoring the situation as security measures intensify.