Home rss national malayalam പുതിയ വാർത്ത അര്‍ജുന്‍ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

അര്‍ജുന്‍ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

4
0

Source :- SIRAJLIVE NEWS

കണ്ണൂര്‍| ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ താളിക്കാവിലെ അപാര്‍ട്‌മെന്റില്‍ സുഹൃത്തിന് ഒപ്പം കഴിയുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു അറസ്റ്റ്. സാഹസികമായാണ് പോലീസ് ആയങ്കിയെ പിടികൂടിയത്. ഫോണ്‍ ട്രാക്ക് ചെയ്താണ് ഇയാളിലേക്കെത്തിയത്.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെ ഫ്ളാറ്റില്‍ എത്തിയത്. തളിപ്പറമ്പിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ ശേഷം ഒരു ഓട്ടോയില്‍ ഫ്ളാറ്റിലേക്ക് പോവുകയായിരുന്നു. യാത്രക്കാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വിവരം പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് പ്രദേശം കേന്ദ്രീകരിച്ച് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അര്‍ജുന്‍ ആയങ്കി തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ അഭിഭാഷകയുടെ ഫ്ളാറ്റില്‍ പരിശോധന നടത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇത്രയും ദിവസം പോലീസിന് തലവേദന സൃഷ്ടിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഒടുവില്‍ വലയിലാക്കാന്‍ സാധിച്ചത് അന്വേഷണസംഘത്തിന് ആശ്വാസമായി.

Content Highlights:
Criminal case accused Arjun Ayanki has been remanded to 14 days custody by Koothuparamba Magistrate Court. Police arrested him during a midnight raid at a Kannur flat where he was hiding. The arrest came after an auto driver alerted the police, leading to CCTV tracking and swift action.