Source :- SIRAJLIVE NEWS
പാലക്കാട് | കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തമിഴ്നാട്-പാലക്കാട് അതിര്‍ത്തിയായ മുള്ളിയില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശികളായ രാജ് കണ്ണന്‍, ഭോജന്‍, രാധിക എന്നിവരാണ് മരിച്ചത്.
അതിര്‍ത്തി മേഖലയായ മുള്ളിയില്‍ പുല്ലൂര്‍പുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്. മരണവീട്ടില്‍ വന്നു തിരിച്ചുപോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ പാറയില്‍ ഇടിച്ച് കൊക്കയിലേക്ക് വീഴുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കേരള പോലീസും തമിഴ്‌നാട് പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊക്കയില്‍ നിന്നു വീണ്ടെടുത്ത മൃതദേഹങ്ങള്‍ പുഴകടന്ന് മുക്കാല്‍ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്.
Content Highlights:
Three people, including a woman, died after their car plunged into a 500-foot gorge at Mulli near the Palakkad-Tamil Nadu border. The victims were returning from a funeral when their car lost control and hit a rock. Kerala and Tamil Nadu police jointly carried out the rescue operation.




