Home rss national malayalam പുതിയ വാർത്ത യൂണിഫോം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി റമ്മി കളിച്ചു; പോലീസ് ട്രെയിനി അറസ്റ്റില്‍

യൂണിഫോം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി റമ്മി കളിച്ചു; പോലീസ് ട്രെയിനി അറസ്റ്റില്‍

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| പോലീസ് യൂണിഫോം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ സഹപ്രവത്തകരില്‍ നിന്ന് തട്ടിയെടുത്ത പോലീസ് ട്രെയിനി അറസ്റ്റില്‍. കെ എ പി മൂന്നാം ബറ്റാലിയനിലെ ട്രെയിനി പോലീസ് ഉദ്യോഗസ്ഥനായ ശംഭു ആര്‍. കൃഷ്ണനാണ് അറസ്റ്റിലായത്. യൂണിഫോമിനായി സഹ പോലീസുകാര്‍ നല്‍കിയ പണം തട്ടിയെടുത്ത സംഭവത്തില്‍ ശംഭുവിനെതിരെ പേരൂര്‍ക്കട പോലീസ് കേസെടുത്തിരുന്നു.

പോലീസ് ട്രെയിനികളില്‍ നിന്ന് യൂണിഫോമിനായി പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപയാണ് ശംഭു അപഹരിച്ചത്. തട്ടിയെടുത്ത പണം പൂര്‍ണമായും ഓണ്‍ലൈന്‍ ഗെയിം കളിച്ച് ശംഭു നഷ്ടപ്പെടുത്തി എന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പണം തിരികെ ലഭിക്കില്ലെന്നും ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്നും ഉറപ്പായതോടെ തട്ടിപ്പിനിരയായ പോലീസുകാര്‍ തന്നെ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു.

തിരുവനന്തപുരത്തെ എസ് എ പി ക്യാമ്പില്‍ പോലീസ് ട്രെയിനികള്‍ക്കായി നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായാണ് യൂണിഫോം വാങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി രൂപീകരിച്ച യൂണിഫോം പര്‍ച്ചേസിങ് കമ്മിറ്റിയിലെ അംഗമായിരുന്നു പ്രതിയായ ശംഭു. ഈ ചുമതലയുടെ മറവിലാണ് ഇയാള്‍ ട്രെയിനികളില്‍ നിന്ന് യൂണിഫോമിനായി പണം പിരിച്ചത്. എന്നാല്‍ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയിട്ടും യൂണിഫോം വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. യൂണിഫോം ലഭിക്കാന്‍ വൈകിയതോടെ പണം നല്‍കിയവര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

ഏഴു ലക്ഷം രൂപയാണ് ഇയാള്‍ യൂണിഫോമിന്റെ പേരില്‍ പിരിച്ചെടുത്തിരുന്നത്. എന്നാല്‍ ഇതില്‍ ഒരു രൂപ പോലും യൂണിഫോം വാങ്ങുന്നതിനായി കമ്പനികള്‍ക്ക് കൈമാറിയിരുന്നില്ല. സഹപ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പോലീസ് ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവം സേനയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

Content Highlights:
A police trainee attached to KAP 3rd Battalion was arrested for defrauding fellow trainees of Rs 7 lakh. The accused, Sambhu R Krishnan, collected money promising to supply uniforms but lost it all through online gaming. Peroorkada police registered a case following complaints from trainees.