Home rss national malayalam പുതിയ വാർത്ത കേരളത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന ബിൽ ലോക്സഭ പാസാക്കി

കേരളത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന ബിൽ ലോക്സഭ പാസാക്കി

4
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നിർണായക ബിൽ ലോക്സഭ പാസാക്കി. സംസ്ഥാന നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി രണ്ടു വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ നടപടിയുമായി മുന്നോട്ടുപോയത്. കേരള (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ 2026 കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.

2024 ജൂണിലാണ് കേരള നിയമസഭ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. തുടർന്ന് 2026 ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രിസഭ ഈ നിർദ്ദേശത്തിന് അംഗീകാരം നൽകി. മലയാളം സംസാരിക്കുന്ന ജനങ്ങൾക്കായി ഒരു സംയോജിത കേരളം വേണമെന്ന ആവശ്യം സ്വാതന്ത്ര്യസമരം മുതൽ നിലനിൽക്കുന്നതാണെന്ന് നിയമസഭ പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 3 (Article 3) അനുസരിച്ച് പേര് ‘കേരളം’ എന്ന് ഭേദഗതി ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിയമസഭ കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയായിരുന്നു.

നിലവിലുള്ള സംസ്ഥാനങ്ങളുടെ പേരുകളിൽ മാറ്റം വരുത്താൻ പാർലമെന്റിന് അധികാരം നൽകുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 3. ആഭ്യന്തര മന്ത്രാലയം (Ministry of Home Affairs) പരിശോധിച്ച കരട് നിർദ്ദേശം നിയമ മന്ത്രാലയത്തിന് കീഴിലുള്ള ലീഗൽ അഫയേഴ്സ്, ലെജിസ്ലേറ്റീവ് വകുപ്പുകൾക്ക് കൈമാറുകയും ഇരു വകുപ്പുകളും ഇതിന് അനുമതി നൽകുകയും ചെയ്തു.

തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ബിൽ സംസ്ഥാന നിയമസഭയുടെ അഭിപ്രായ രൂപീകരണത്തിനായി അയച്ചു കൊടുത്തു. ഇതാദ്യമായാണ് ഒരു രാഷ്ട്രപതിയുടെ റഫറൻസ് കേരള നിയമസഭയിലേക്ക് വരുന്നത്. ജൂലൈ 1 ന് ചേർന്ന കേരള നിയമസഭാ യോഗം ബില്ലിലെ 10 വകുപ്പുകളും ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. ഇതിനുശേഷമാണ് ബിൽ ലോക്സഭയുടെ പരിഗണനയ്ക്ക് എത്തിയത്.

Content Highlights
The Lok Sabha passed the Kerala (Alteration of Name) Bill, 2026, to officially rename the state as Keralam. This action follows the unanimous resolution passed by the Kerala Assembly under Article 3.