Home rss business malayalam മെസിയുടെ കേരളാ സന്ദർശനം; ഞങ്ങള്‍ അന്നേ എതിര്‍ത്തത് അസൂയ കൊണ്ടായിരുന്നില്ല, പല സംശയങ്ങള്‍ ഉണ്ടായതിനാലാണ്: പി...

മെസിയുടെ കേരളാ സന്ദർശനം; ഞങ്ങള്‍ അന്നേ എതിര്‍ത്തത് അസൂയ കൊണ്ടായിരുന്നില്ല, പല സംശയങ്ങള്‍ ഉണ്ടായതിനാലാണ്: പി കെ ഫിറോസ്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ ദുരൂഹ ഇടപാടിനെക്കുറിച്ച് വിജിലന്‍സും കേന്ദ്ര ഏജന്‍സിയും അന്വേഷണം നടത്തണമെന്ന് പി കെ ഫിറോസ് എംഎല്‍എ. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ നടന്ന ഇടപാടായതിനാലാണ് കേന്ദ്ര ഏജന്‍സി കൂടി അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നതെന്ന് പി കെ ഫിറോസ് പറഞ്ഞു.

കൊച്ചി സ്റ്റേഡിയം വിട്ടുകൊടുക്കുമ്പോള്‍ ഡെപ്പോസിറ്റ് വാങ്ങാത്തതില്‍ ഉള്‍പ്പെടെ സ്‌പോണ്‍സര്‍ കമ്പനിയെ പിന്തുണച്ച അന്നത്തെ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

വളരെ ദുരൂഹമായ ഈ ഇടപാട് നടക്കുമ്പോള്‍ പരിശോധനകള്‍ നടക്കാത്തതിന് പിന്നില്‍ ഒന്നുകില്‍ കായിക മന്ത്രിക്ക് സംസ്ഥാന സര്‍ക്കാരിലുള്ള വലിയ സ്വാധീനമോ അല്ലെങ്കില്‍ ഇത് നടന്നത് അന്നത്തെ മുഖ്യമന്ത്രിയുടെ അറിവോടെയോ ആകാമെന്ന് പി കെ ഫിറോസ് പറഞ്ഞു. മെസ്സി കേരളത്തില്‍ വന്നില്ലെങ്കില്‍ എവിടെയും വരില്ല തുടങ്ങിയ സ്‌പോണ്‍സറുടെ വലിയ അവകാശവാദങ്ങള്‍ നമ്മള്‍ കേട്ടു. ഇത് ഒരാളുടെ വിടുവായിത്തം മാത്രമല്ല. പണം കൈമാറിയിട്ടുണ്ട്.

എന്നാല്‍ മെസിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും കേരളത്തില്‍ എത്തിയിട്ടില്ല. ഒന്നുകില്‍ പണം കൈമാറിയിട്ടില്ല ഞങ്ങള്‍ കള്ളം പറഞ്ഞതാണെന്ന് സ്‌പോണ്‍സര്‍ പറയണം. അല്ലെങ്കില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മെസി വരുമെന്ന് പറഞ്ഞ് അവരെ കബളിപ്പിച്ചതാണെങ്കില്‍ ഈ സ്‌പോണ്‍സര്‍ കമ്പനി ആര്‍ക്കെങ്കിലും എതിരെ കേസുകൊടുത്തോ എന്നുള്‍പ്പെടെ പറയണമെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

മെസി വരാന്‍ സാധ്യതയില്ലെന്ന് തങ്ങള്‍ അന്ന് പറഞ്ഞത് അസൂയ കൊണ്ടായിരുന്നില്ലെന്ന് പി കെ ഫിറോസ് പറഞ്ഞു. പല തള്ളുകളും കേട്ട് കോരിത്തരിച്ചതാണ് കേരളം. പക്ഷേ അന്ന് തന്നെ ഞങ്ങള്‍ക്ക് പല സംശയങ്ങളും ഉണ്ടായിരുന്നു. അതിനാലാണ് മെസി വരുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞതെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.