Home rss national malayalam പുതിയ വാർത്ത ഓണപ്പരീക്ഷ നാളെ തുടങ്ങും

ഓണപ്പരീക്ഷ നാളെ തുടങ്ങും

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. എൽ പി വിഭാഗത്തിലെ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. 20ന് പരീക്ഷകൾ അവസാനിക്കും.  21ന് ഓണാഘോഷത്തോടെ സ്‌കൂള്‍ അടയ്ക്കും.

അതേസമയം, എട്ടാം ക്ലാസിലെ അടിസ്ഥാനശാസ്ത്ര പരീക്ഷ 21ന് നിശ്ചയിച്ചത് ഓണാഘോഷത്തിന് പ്രതിസന്ധിയാകുന്നുണ്ട്.

പ്ലസ് ടു പരീക്ഷയുടെ ടൈംടേബിളിലും മാറ്റം വരുത്തിയിട്ടുണ്ട്. 18ന് നടത്താനിരുന്ന ബയോളജി പരീക്ഷയും 20ന് നടത്താനിരുന്ന അക്കൗണ്ടൻസി പരീക്ഷയും 14ന് രാവിലെ നടത്തും.

Content Highlights:
First term exams in Kerala schools commence on Thursday, while LP section exams start Friday. Changes have been made to the Plus Two timetable, rescheduling Biology and Accountancy exams to August 14. The Class 8 science exam on August 21 clashes with scheduled Onam celebrations.